ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും മികച്ച കാലമായിരുന്നു ഇത്തവണയെന്ന് മുഖ്യമന്ത്രി പിണറായി വിജന്റെ പ്രഖ്യാപനം.ഒപ്പം തിരുപ്പതി വിമാനത്താവളം മോഡലിൽ ശബരിമലയിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നതായും പിണറായി വിജയൻ വ്യക്തമാക്കി.ദേശീയപാത വികസനത്തിന് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വേഗതകൂടി എന്നാണു മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അഭിപ്രായം.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന സമയത്ത് ദേശീയപാതയുടെ അവസ്ഥ വളരെ മോശമായിരുന്നു എന്നും കണ്ണൂർ വിമാനത്താവളം പോലും യുഡിഎഫിന്റെ കാലത്ത് ഒച്ചിഴയുന്ന വേഗത്തിൽ ആയിരുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.അതേസമയം ഈ എൽ ഡി എഫ് സർക്കാരാണ് നിർമ്മാണത്തിൽ ഏറിയ പങ്ക് വഹിച്ചതെന്നും പിണറായി സർക്കാർ വിമർശിക്കുകയും ചെയ്തു.